രാജ്യത്തു നടക്കുന്ന കര്‍ഷക ആത്മഹത്യയെ പരിഹസിച്ച് ബി ജെ പി എം പി ഗോപാല്‍ ഷെട്ടി. സാമ്പത്തിക ബുദ്ധിമുട്ടു കൊണ്ടൊ പട്ടിണി കൊണ്ടൊ അല്ല മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത്. ആത്മഹത്യ എന്നത് ഒരു ഫാഷനോ ട്രെന്‍ഡോ ആയി മാറിക്കഴിഞ്ഞിരിക്കുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ 124 കര്‍ഷകരാണ് മഹാരാഷ്ട്രയില്‍ മാത്രം ആത്മഹത്യ ചെയ്തത്. ഈ സാഹചര്യത്തിലായിരുന്നു ഷെട്ടിയുടെ പ്രസ്താവന.