കേരളത്തില്‍ വരുമ്പോള്‍ എനിക്ക് ബീഫ് കറിവെച്ചു തരണം’; കൊല്ലപ്പെടുന്നതിന് മുമ്പ് ഗൗരി ലങ്കേഷ് കുറിച്ച പോസ്‌റ്റ് വൈറലാകുന്നു
ബുധന്‍, 6 സെപ്‌റ്റംബര്‍ 2017 (07:42 IST)
വർഗീയ വാദികളുടെ തോക്കിനിരയാകുന്നതിന് മുമ്പ് മലയാളികളുടെ മതേതരത്വത്തെക്കുറിച്ച് ഗൗരി ലങ്കേഷ് എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു.
മലയാളികളുടെ മതനിരപേക്ഷത തന്നെ എന്നും അത്ഭുതപ്പെടുത്താറുണ്ടെന്ന് പറഞ്ഞ ഗൗരി കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്നിരുന്നു. കന്യാസ്ത്രീകള്‍ ഓണപ്പൂക്കളത്തിന് ചുറ്റും തിരുവാതിര കളിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു ഗൗരിയുടെ ഫേസ്‌ബുക്ക് പ്രതികരണം.
അടുത്ത തവണ ഓണമാഘോഷിക്കുമ്പോൾ ഞാൻ ദൈവത്തിന്റെ സ്വന്തം നാട്ടിലായിരിക്കും. അന്ന് എനിക്ക് ആരെങ്കിലും ബീഫ് കറി വെച്ചു തരണം. മലയാളി സ്‌നേഹിതര്‍ മതേതരത്വം നിലനിര്‍ത്തണം. കേരളത്തെ രാജ്യം എന്ന് വിളിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും ഗൗരി ലങ്കേഷ് പറഞ്ഞു.