പ്രീമിയം പെട്രോളിന്റെ വിലയില്‍ വന്‍ കുറവ്. ലിറ്ററിന് അഞ്ച് രൂപയാണ് കുറഞ്ഞത്. ധനകാര്യ മന്ത്രാലയം പ്രീമിയം പെട്രോളിന്മേലുള്ള എക്സൈസ് തീരുവ വെട്ടിക്കുറച്ച സാഹചര്യത്തിലാണ് വില കുറയ്ക്കാന്‍ നടപടിയായത്.
ലിറ്ററിന് 7.50 രൂപയില്‍ നിന്ന് 2.35 രൂപയായാണ് ബ്രാന്‍ഡഡ് പെട്രോളിന്മേലുള്ള എക്സൈസ് തീരുവ കേന്ദ്രം കുറച്ചത്. ഇതോടെ സാധാരണ പെട്രോളിന്റെ വില ബ്രാന്‍ഡഡ് പെട്രോളിന്റെ വിലയുടെ അടുത്തെത്തി.