തമിഴ്‌നാട്ടില്‍ നിന്നുള്ള 37 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തി കടന്നതിനെ തുടര്‍ന്നാണ് ഇവരെ പിടികൂടിയത്. കൂടാതെ അഞ്ച് മത്സ്യബന്ധന ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. ഈ മാസം മാത്രം പത്ത് മത്സ്യബന്ധന ബോട്ടുകളിലായി 64 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തിട്ടുണ്ട്.