വീടിന് തീയിട്ട് ഭര്‍ത്താവിനെയും കുടുംബത്തേയും യുവതി ചുട്ടുകൊന്നു

ബുധന്‍, 20 മെയ് 2015 (19:17 IST)
തമിഴ്നാട്ടിലെ മധുര ജില്ലയില്‍ യുവതി ഭര്‍തൃഗൃഹത്തിനു തീവെച്ചതിനെ തുടര്‍ന്ന് കുടുംബത്തിലെ ആറുപേര്‍ പെള്ളലേറ്റു മരിച്ചു. മധുരയിലെ സേതാപേട്ടിലാണ് സംഭവം. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്ന പാണ്ഡീശ്വരി(25) ആണ് വീട് പുറത്തുനിന്ന് പൂട്ടി തീവെച്ചത്. സംഭവത്തിനു ശേഷം പാണ്ഡീശ്വരി കുമാരപുരത്തുള്ള സ്വഗൃഹത്തിലത്തെി സ്വയം തീകൊളുത്തി മരിച്ചു.

മൂന്നു വര്‍ഷം മുമ്പ് വിവാഹിതയായ ഇവര്‍ ഒരു വര്‍ഷമായി ഭര്‍ത്താവ് കണ്ണനു(27)മായി പിരിഞ്ഞ് കഴിയുകയാണ്. രണ്ട് ദിവസം മുമ്പ് നാട്ടിലെ പ്രമുഖര്‍ ദമ്പതിമാരെ വിളിച്ച് സന്ധി സംഭാഷണം നടത്തിയിരുന്നു. ചെന്നൈയില്‍ ജോലി ചെയ്യുകയായിരുന്ന കണ്ണന്‍ എത്തിയതറിഞ്ഞ് പാണ്ഡീശ്വരി ഭര്‍തൃഗൃഹത്തില്‍ വരികയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ വീട്ടില്‍ നിന്നും പുറത്തിറങ്ങിയ ഇവര്‍ വീട് പുറത്തുനിന്ന് പൂട്ടി തീകൊളുത്തുകയായിരുന്നു. കണ്ണനും മാതാപിതാക്കളും സഹോദരിമാരുണ് പൊള്ളലേറ്റ് മരിച്ചത്.

വെബ്ദുനിയ വായിക്കുക