ശശികല ജയില്‍പ്പക്ഷിയാണ്, മുഖ്യമന്ത്രിയായി പഴനിസാമിയെ കാണുന്നതിലും ഭേദം മരിക്കുന്നത് - കട്‌ജുവിന്റെ പോസ്‌റ്റ് വൈറലാകുന്നു

ശനി, 25 ഫെബ്രുവരി 2017 (18:27 IST)
തമിഴ്‌നാട് മുഖ്യമന്ത്രിയായി പഴനിസാമിയെ കാണുന്നതിലും ഭേദം മരിക്കുന്നതാണെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ‘ജയില്‍പ്പക്ഷി’യായ ശശികലയുടെ കൈയിലെ പാവയായ പഴനിസാമിയെ ഒരിക്കലും അംഗീകരിക്കാനാവില്ല. താന്‍  തമിഴന്‍ അല്ലെങ്കില്‍ പോലും ഈ അപമനത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നിലെന്നും കട്ജു ഫേസ്‌ബുക്കില്‍ കുറിച്ചു. 
 
നിങ്ങളുടെ പൂര്‍വികര്‍ നിങ്ങളെയോര്‍ത്ത് നാണം കെടില്ലെ, കാരണം നിങ്ങള്‍ ചോളന്മാരുടേയും പാണ്ഡ്യന്മാരുടേയും ചേരന്മാരുടേയും പിന്മുറക്കാരാണെന്നും തമിഴ്‌ജനതയ്‌ക്കായി കുറിച്ച പോസ്‌റ്റില്‍ കട്ജു ചോദിക്കുന്നു. 
 
തിരുവള്ളുവരുടേയും ഇളങ്കോയുടേയും കമ്പരുടേയും ആണ്ടാളുടേയും സുബ്രഹ്മണ്യ ഭാരതിയുടേയും പിന്മുറക്കാരായ തമിഴര്‍ക്ക് ഇതുപോലൊരു മാനക്കേടിനെതിരെ ഒരു ചെറുശബ്ദം പോലും പുറപ്പെടുവിക്കാതെ അംഗീകരിച്ചതില്‍ നാണമില്ലേയെന്നും കട്ജു തന്റെ പോസ്‌റ്റിലൂടെ ചോദിച്ചു. 
 

വെബ്ദുനിയ വായിക്കുക