കാര്‍ഷികമേഖലയെ ശക്തിപ്പെടുത്തും: പ്രധാനമന്ത്രി

ചൊവ്വ, 29 ജൂലൈ 2014 (15:01 IST)
ഭക്ഷ്യ ആവശ്യങ്ങള്‍ക്കനുസൃതമായി രാജത്തിന്റെ കാര്‍ഷികമേഖലയെ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഉല്‍പാദനക്ഷമത കൂട്ടാനും കാലാവസ്ഥാ വ്യതിയാനം നേരിടാനും കര്‍ഷകര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കും.ഒരോ തുള്ളിവെള്ളത്തിനും അധികം വിളവ് എന്നതായിരിക്കും രാജ്യത്തിന്റെ കാര്‍ഷിക നയം. കാര്‍ഷിക രംഗത്തെ പരീക്ഷണങ്ങള്‍ കര്‍ഷകരിലേയ്ക്ക് എത്തിക്കുകയെന്നതാണ് പ്രധാന വെല്ലുവിളി.

കാര്‍ഷിക സര്‍വകലാശാലകളില്‍ റേഡിയോ സ്റ്റേഷനുകള്‍ തുടങ്ങണമെന്നും നരേന്ദ്രമോഡി പറഞ്ഞു.

വെബ്ദുനിയ വായിക്കുക