കള്ളപ്പണമിടപാട് നടത്താന്‍ മാത്രമായി ഉപയോഗിക്കുന്ന നിര്‍ജീവമായതും, അനധികൃത ഇടപാടുകള്‍ നടക്കുന്നതും, പേരിന് മാത്രമുള്ളതുമായ കമ്പനികള്‍ കണ്ടെത്തുകയും അതിനെതിരെ നടപടിനടപടിയെടുക്കാനുമാണ് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം. നികുതി വെട്ടിപ്പിന് മാത്രമായി ഉള്ളതാണ് ഈ കമ്പനികളെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു നിര്‍ദ്ദേശം.
ശനിയാഴ്ച രാജ്യത്തെ 16 സംസ്ഥാനങ്ങളില്‍ നൂറിലധികം കേന്ദ്രങ്ങളില്‍ പരിശോധന നടന്നിട്ടുണ്ട്. മുന്നൂറോളം ഉദ്യോഗസ്ഥര്‍ പ്രത്യേക സംഘങ്ങളായാണ് പരിശോധന നടത്താന്‍ ഉണ്ടായിരുന്നത്. ഡല്‍ഹി ചെന്നൈ, കൊല്‍ക്കത്ത, ചണ്ഡീഗഡ്, പട്ന റാഞ്ചി, അഹമ്മദാബാദ്, ഭുവനേശ്വര്‍ ബംഗളൂരു അടക്കമുള്ള പ്രധാന നഗരങ്ങളിലും മറ്റു പരിശോധന നടത്തി.
പരിശോധന നടത്തിയതില്‍ മുംബൈയില്‍ മാത്രം ഇത്തരത്തിലുള്ള 700 ലധികം കമ്പനികള്‍ ഉള്ളതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി, നോയിഡയിലെ മുന്‍ ചീഫ് എന്‍ജിനീയര്‍ യാദവ് സിങ് തുടങ്ങിയ പ്രമുഖര്‍ക്ക് ഇത്തരം കമ്പിനിയുമായി ബന്ധമുള്ളതായി സുചന.