തരൂരിനെ അനുകൂലിച്ച് വീണ്ടും ദിഗ്‌വിജയ് സിംഗ്

വ്യാഴം, 16 ഒക്‌ടോബര്‍ 2014 (13:56 IST)
ശശി തരൂര്‍ എംപിയെ പിന്തുണച്ച് എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് വീണ്ടും രംഗത്തെത്തി. തരൂരിന് ഇപ്പോഴും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പിന്തുണയുണ്ടെന്നും അദ്ദേഹം ഇപ്പോഴും പാര്‍ട്ടിയുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. 
 
മുമ്പും തരൂരിന് പിന്തുണയുമായി ദിഗ്‌വിജയ് സിംഗ് എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സ്വച്ഛ് ഭാരത് പദ്ധതിയെ അനുകൂലിച്ച് പരസ്യമായി രംഗത്തെത്തിയതിനെ തുടര്‍ന്നാണ് തരൂരിനെ പാര്‍ട്ടി വക്താവ് സ്ഥാനത്ത് നിന്നും നീക്കിയത്.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക