മുണ്ടിനെ സംരക്ഷിക്കാന്‍ തമിഴ്നാട്ടില്‍ നിയമം വന്നു
മുണ്ട് സംരക്ഷിക്കുവാനുള്ള ബില്‍ തമിഴ്നാട് നിയമസഭയില്‍ അവതരിപ്പിച്ചു. മുണ്ടടക്കമുള്ള പരമ്പരാഗത ഇന്ത്യന്‍ വേഷങ്ങള്‍ ധരിച്ച് എത്തുന്നവര്‍ക്ക് പ്രവേശനം നിഷേധിക്കുന്ന സ്ഥാപനങ്ങളുടേയും സംഘടനകളുടേയും ലൈസന്‍സ് റദ്ദ് ചെയ്യാനും ഒരു വര്‍ഷം തടവ് ശിക്ഷ നല്‍കാനും 25,000 രൂപ പിഴ ഈടാക്കാനും നിയമം ശുപാര്‍ശ ചെയ്യുന്നു.
മുഖ്യമന്ത്രി ജയലളിതയാണ് മുണ്ട് ഉടുക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്ന ബില്ല് തമിഴ്‌നാട് നിയമസഭയില്‍ അവതരിപ്പിച്ചത്. മുണ്ടുടുത്ത് ചെന്നതിന് ഒരു ക്ലബ്ബില്‍ ജഡ്ജിക്ക് പ്രവേശനം നിഷേധിച്ച സംഭവത്തെ തുടര്‍ന്നാണ് നടപടി.
മദ്രാസ് ഹൈക്കോടതി ജഡ്ജിയായ ഹരിപരാന്തമനാണ് മുണ്ടുടുത്തതിന്റെ പേരില്‍ ക്ലബ്ബിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടത്. തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്‍ ക്ലബ്ബിന്റെ ഈ നടപടി വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു