തമിഴ് നടന് ദണ്ഡപാണി അന്തരിച്ചു
മികച്ച വില്ലന്‍ വേഷങ്ങളിലൂടെ പ്രശസ്തനായ തമിഴ്നടന്‍ ദണ്ഡപാണി (71) അന്തരിച്ചു. ഹൃദയാഘാതത്തത്തെുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരം ചെന്നൈയില്‍ വെച്ചാണ് അന്തരിച്ചത്. തമിഴ് നായകന് ശരത്കുമാറിനൊപ്പം ശണ്ടമരുതം എന്ന സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കവെയാണ് ദണ്ഡപാണിക്ക് ഹൃദയാഘാതമുണ്ടായത്.
ദണ്ഡപാണിയുടെ കാതല്‍ എന്ന സിനിമയിലെ വില്ലന്‍ റോള്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹം കാതല്‍ ദണ്ഡപാണി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.
വില്ലന്‍ വേഷങ്ങളിലായിരുന്നു അദ്ദേഹം കൂടുതലും അഭിനയിച്ചിരുന്നത്. മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ രാജമാണിക്യം, പോക്കിരിരാജ എന്നിവകളിലും ദണ്ഡപാണി വില്ലന്‍ വേഷം ചെയ്തിട്ടുണ്ട്.