'കേന്ദ്രത്തില്‍ നരേന്ദ്ര, മഹാരാഷ്‌ട്രയില്‍ ദേവേന്ദ്ര'!

തിങ്കള്‍, 20 ഒക്‌ടോബര്‍ 2014 (08:55 IST)
'കേന്ദ്രത്തില്‍ നരേന്ദ്ര, മഹാരാഷ്‌ട്രയില്‍ ദേവേന്ദ്ര' മഹാരാഷ്‌ട്രയില്‍ ബിജെപിയെ വിജയത്തിലേക്ക് നയിച്ചത് ഈ മുദ്രാവാക്യമാണ്. ബിജെപി മഹാരാഷ്ട്ര പ്രസിഡന്റ് ദേവേന്ദ്ര ഫഡ്നാവീസായിരുന്നു ഈ മുദ്രാവാ‍ക്യത്തിന് പിന്നില്‍.  ഈ വാചകം മാസങ്ങളായി ബിജെപി അണികള്‍ പ്രചരിപ്പിക്കുകയും ഒടുവില്‍ സത്യമായി മാറുകയുമായിരുന്നു. മഹാരാഷ്‌ട്രയില്‍ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്‌ ഏറ്റവും കൂടുതല്‍ സാധ്യതയും ഇദ്ദേഹത്തിനാണ്. 
 
നാഗ്‌പൂരില്‍ നിന്നും മുംബൈയിലേക്ക്‌ കഴിഞ്ഞ രാത്രിയില്‍ ഫഡ്നാവീസ്‌ എത്തിയത്‌ പൂജയ്‌ക്ക് ശേഷമായിരുന്നു. രണ്ടുദിവസം മുമ്പ്‌ മുതലാണ്‌ ഫഡ്നാവീസ്‌ മുഖ്യമന്ത്രിയാകും എന്ന വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്‌. കഴിഞ്ഞ ദിവസം അണികള്‍ ഫഡ്നാവീസിന്‌ അണികള്‍ സിഎം എന്ന്‌ റോസാദളങ്ങള്‍ കൊണ്ട്‌ എഴുതിയ ബൊക്കെ നല്‍കുകയുണ്ടായി. ആര്‍ എസ്‌ എസിലൂടെ വളര്‍ന്ന്‌ വന്ന ഫഡ്നാവീസിന്‌ തികഞ്ഞ മാന്യനെന്ന ഇമേജാണ്‌ മുതല്‍ക്കൂട്ടായത്‌.
 
ഒരു ദശകം നീണ്ട കോണ്‍ഗ്രസ്‌ മേധാവിത്വത്തിനാണ്‌ ഹരിയാനയില്‍ അറുതിയായത്‌. സ്വാതന്ത്ര്യസമര സേനാനി കുടുംബം പശ്‌ചാത്തലം നല്‍കുന്ന ഹൂഡ രാഷ്‌ട്രീയ ജീവിതം ആരംഭിച്ചത്‌ യൂത്ത്‌ കോണ്‍ഗ്രസിലൂടെയായിരുന്നു. 1991,96,98, 2004 കാലത്ത്‌ ലോക്‌സഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. 2005, 2009 ലും ഹരിയാന മുഖ്യമന്ത്രിയായി.
 
അനധികൃത ഭൂമിയിടപാടില്‍ റോബര്‍ട്ട്‌ വധേരയെ സംരക്ഷിക്കുന്നു എന്നതായിരുന്നു ഹൂഡയ്‌ക്കെതിരേ ഉയര്‍ന്ന ആദ്യ അഴിമതിയാരോപണം. ഇതിന്‌ പിന്നാലെ അനേകം ആരോപണങ്ങളില്‍ പങ്കാളിയായതോടെ ഹൂഡയുടെ പതനം തുടങ്ങി. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക