മോദിയുടെ ‘നെഞ്ചില്‍’ ചവിട്ടി ജനം; ഗുജറാത്ത് കത്താനൊരുങ്ങുന്നു - ബിജെപിയുടെ ഗതി അധോഗതിയോ ? - കാരണം ഞെട്ടിക്കുന്നത്

ശനി, 19 നവം‌ബര്‍ 2016 (16:00 IST)
നോട്ട് നിരോധനം ബിജെപിയെ കടുത്ത പ്രതിസന്ധിയിലേക്ക് എത്തിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്തില്‍ പ്രക്ഷോഭം ശക്തമാകുന്നു. റോഡ് ഉപരോധമടക്കമുള്ള സമരമുറകള്‍ പുറത്തെടുക്കാനാണ് ജനങ്ങള്‍ പദ്ധതിയിടുന്നത്.

കേന്ദ്രസര്‍ക്കാരിനെതിരെയും ആര്‍ബിഐ നടപടിക്കെതിരെയുമാണ് കര്‍ഷകര്‍ തെരുവിലേക്ക് എത്തുന്നത്. ആയിരങ്ങള്‍ സമരത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. പഞ്ചസാര, പച്ചക്കറി, തുടങ്ങിയ കാര്‍ഷിക ഉത്പന്നങ്ങളുമായി ഗുജറാത്തിലെ ജംഗര്‍പുര പരുത്തി ഫാക്ടറിയില്‍ നിന്ന് അത്ത്വാലിനസിലെ കളക്ടറേറ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.

കാര്‍ഷിക ഉല്‍പന്നങ്ങള്‍ കളക്ടറേറ്റിന് മുന്നില്‍ ഉപേക്ഷിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. കര്‍ഷകരെ ഭീകരരായിട്ടാണ് ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും കണക്കാക്കുന്നതെന്ന് ഗുജറാത്ത് കര്‍ഷക നേതാക്കള്‍ ആരോപിച്ചു. സഹകരണ ബാങ്കുകളില്‍ പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും കൃഷിക്കാരെ അനുവദിക്കുന്നില്ലെന്നും ഇവര്‍ വിമര്‍ശിച്ചു.

പ്രധാനമന്ത്രിയുടെ നാടായ ഗുജറാത്തില്‍ സമരം നടക്കുന്നത് കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കുമെന്ന് ഉറപ്പാണ്. സമരം ശക്തമായാല്‍ എന്തു ചെയ്യണമെന്നറിയാതെ വലയുകയാണ് ഗുജറാത്ത് സര്‍ക്കാര്‍. ദളിത് പ്രക്ഷോഭവും പട്ടേല്‍ സംവരണ പ്രക്ഷോഭവും ഗുജറാത്തിലെ ബിജെപി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക