എ‌എപി ഭരണത്തിലേക്ക്

ചൊവ്വ, 10 ഫെബ്രുവരി 2015 (08:54 IST)
ആദ്യത്തെ അരമണിക്കൂര്‍ ഫലങ്ങള്‍ പുറത്തുവന്നതൊടെ 29 സ്ഥലങ്ങളില്‍ എ‌എപി മുന്നിലാണ്. ഭൂരിപക്ഷത്തിനു വേണ്ടത് 36 സീറ്റുകളാണ്.  മെല്ലെമെല്ലെ എ‌എപി ഭരണത്തിലേക്കടുക്കുകയാണ് എന്നാണ് ഇപ്പോള്‍ നല്‍;കുന്ന സൂചന. ബിജെപിയാകട്ടെ ആപ്പിനേക്കാള്‍ ഏറെ പിന്നിലാണ്. 13 സീറ്റുകള്‍ മാത്രമാണ് ബിജെപിക്കുള്ളത്.
 
അതേസമയം കോണ്‍ഗ്രസ് 5 സീറ്റുകളില്‍ മുന്നിലാണ്. എക്സിറ്റ് പോളുകള്‍ പ്രവസിച്ചിരുന്ന സീറ്റുകള്‍ക്ക് മേലെ കോങ്രസ് പോകുമെന്ന് സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. ബിജെപിയില്‍ നിന്ന് എ‌എപിയിലേക്ക് വന്‍ വോട്ട് ചോര്‍ച്ചയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി അജയ് മാക്കാന്‍ പിന്നിലാണ്.
 
സദര്‍ ബസാര്‍ മണ്ഡലത്തിലാണ് അജയ മാക്കന്‍ മത്സരിക്കുന്നത്. ഇവിടെ എ‌എപിയുടെ സ്ഥാനാര്‍ത്ഥിയാണ് മുന്നില്‍ നില്‍ക്കുന്നത്. 

 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും   ട്വിറ്ററിലും  പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക