ഭൂമിയുള്ളടത്തോളം കാലം പീഡനങ്ങളുണ്ടാകുമെന്ന തൃണമൂല്‍ എംഎല്‍എയുടെ പരാമര്‍ശം വിവാദമാകുന്നു
ഭൂമിയുള്ളിടത്തോളം കാലം പീഡനവും ഉണ്ടാകുമെന്ന് തൃണമൂല്‍ നേതാവ് ദീപക് ഹല്‍ദാറിന്റെ പരാമര്‍ശം വിവാദമാകുന്നു.ഒരു പൊതു ചടങ്ങില്‍ വച്ചാണ് ഹാല്‍ദാര്‍ വിവാദ പ്രസ്താവന നടത്തിയത്.ഇപ്പോള്‍ മാത്രമല്ല മുന്‍പും പീഡനം ഉണ്ടായിരുന്നെന്നു ഭൂമിയുള്ളിടത്തോളം കാലം പീഡനവും തുടരും ഹാല്‍ദാര്‍ പറഞ്ഞു.
ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് നിര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി സംഭവത്തേപ്പറ്റി പ്രതികരിച്ചു.
നേരത്തെ സിപിഎം പ്രവര്‍ത്തകരായ സ്ത്രീകളെ മാനഭംഗം ചെയ്യാന്‍ ആഹ്വാനം ചെയ്ത മറ്റൊരു തൃണമൂല്‍ നേതാവും എം പിയുമായ തപസ് പാലിന്റെ പരാമര്‍ശനം വിവാദമായിരുന്നു.