400 അടിയോളം ആഴമുണ്ടായിരുന്ന കുഴല്‍ കിണറിലെ പൈപ്പിനിടയില്‍ തങ്ങി നില്‍ക്കുകയായിരുന്നു കുട്ടി. കൂടുതല്‍ ആഴത്തില്‍ കുട്ടി താഴ്ന്ന് പോകാതിരിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ കുട്ടിയുടെ കൈ കയര്‍ ഉപയോഗിച്ച് ബന്ധിപ്പിച്ചിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ കുഴല്‍കിണറിന് അടുത്ത് സമന്തരമായി തുരങ്കം നിര്‍മ്മിച്ച് കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. ദേശീയ ദുരന്ത നിര്‍വാരണ സേനയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്. രക്ഷാപ്രവര്‍ത്തകര്‍ നിര്‍മ്മിച്ച തുരങ്കം വഴിയാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്.