20 വയസ്സുള്ള ദളിത് യുവതിയാണ് പീഡനത്തിനിരയായത്. കോളജിൽ നിന്നും വീട്ടിലേക്ക് വരികയായിരുന്ന പെൺകുട്ടിയെ പ്രതികൾ തട്ടികൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നു. 2013ലായിരുന്നു പ്രതികൾ പെൺകുട്ടിയെ ആദ്യം ബലാത്സംഗത്തിനിരയാക്കിയത്. ഈ കേസിൽ ശിക്ഷിക്കപ്പെട്ട ജയിലിൽ കഴിയുകയായിരുന്ന അഞ്ച് പ്രതികൾ ജാമ്യത്തിലിറങ്ങിയപ്പോഴാണ് സംഭവം.
കേസ് പിൻവലിക്കണെമന്നാവശ്യപ്പെട്ട് പ്രതികൾ യുവതിയെ സമീപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കോടതിക്ക് പുറത്ത് കേസ് ഒത്തുതീർപ്പാക്കാമെന്നും നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നൽകാമെന്നും പ്രതികൾ പെൺകുട്ടിയോടും മാതാപിതാക്കളോടും പറഞ്ഞിരുന്നു. എന്നാൽ പെൺകുട്ടിയുടെ വീട്ടുകാർ ഇതിന് വഴങ്ങാത്തതിനെ തുടർന്നാണ് പ്രതികൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. പൊലീസ് പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി.