കൈക്കൂലി നല്‍കാന്‍ പണമില്ല: തറയില്‍ പ്രസവിച്ചു, കുട്ടിമരിച്ചു

ബുധന്‍, 21 മെയ് 2014 (18:20 IST)
കൈക്കൂലി നല്‍കാന്‍ പണമില്ലാത്തതിനാല്‍ ഗര്‍ഭിണി തറയില്‍ പ്രസവിച്ചു. തറയില്‍ തലയിടിച്ചതിനേതുടര്‍ന്ന് നവജാത ശിശു മരണമടഞ്ഞു. രാജസ്ഥാനിലെ ഭരത്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

പ്രസവ വേദനയെടുത്ത് വലഞ്ഞ ഗര്‍ഭിണിയോട് പ്രസവിക്കാന്‍ കിടക്ക നല്‍കണമെങ്കില്‍ 500 രൂപയാണ് ഭരത്പൂരിലെ ആശുപത്രി അധികൃതര്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്. എന്നാല്‍ ഇവര്‍ ആവശ്യപ്പെട്ട പണാം നല്‍കാന്‍ സാധിക്കാത്തതിനാല്‍ യുവതിഒയോട് തറയില്‍ പ്രസവിക്കാനാണ് ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചത്.

എന്നാല്‍ നവജാത ശിശുവിന്റെ തല ആശുപത്രി തറയില്‍ ഇടിച്ച് കുട്ടി തല്‍ക്ഷണം മരിച്ചു. ഇതോടെ ഗര്‍ഭിണിയുടെ ബന്ധുക്കള്‍ ആശുപത്രിക്കെതിരെ പ്രതിഷേധം ആരംഭിച്ചു. ആശുപത്രി അധികൃതര്‍ ശിശുവിന്റെ ശരീരം പോലും നോക്കിയില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

ഈ ആശുപത്രിക്കെതിരെ മുന്‍പും വലിയ അഴിമതി -കൈക്കുലി ആരോപണങ്ങള്‍ ഉയര്‍ന്നതായി നാട്ടുകാര്‍ പറയുന്നു. എന്തായാലും നാട്ടുകാര്‍ ആശുപത്രിക്കെതിരെ കല്ലേറ് നടത്തി. പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. ആശുപത്രിക്കെതിരെ എഫ്ഐആര്‍ തയ്യാറാക്കും എന്നാണ് ജില്ലാ സുപ്രണ്ട് പറയുന്നത്.

വെബ്ദുനിയ വായിക്കുക