സണ്ണി ലിയോണിനെതിരെ വിവാദ പ്രസ്താ‍വന; സിപിഐ നേതാവ് മാപ്പു പറഞ്ഞു

വ്യാഴം, 3 സെപ്‌റ്റംബര്‍ 2015 (18:50 IST)
ബോളിവുഡ് നടി സണ്ണി ലിയോണിനെതിരെ വിവാദ പ്രസ്താ‍വന നടത്തിയ സിപിഐ നേതാവ് അതുല്‍ കുമാര്‍ അന്‍ജാന്‍ മാപ്പു പറഞ്ഞു. നേരത്തെ സണ്ണി ലിയോണ്‍ അഭിനയിച്ച ഗര്‍ഭനിരോധന ഉറകളുടെ പരസ്യം രാജ്യത്ത് ബലാത്സംഗം പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് അതുല്‍ കുമാര്‍ അന്‍ജാന്‍ പറഞ്ഞിരുന്നു. 
 
ഇതുകൂടാതെ സണ്ണി ലിയോണ്‍‌ അഭിനയിച്ച പരസ്യം ലൈംഗികതയെ പ്രോത്സാഹിപ്പിക്കുകയും സംവേദനശക്തിയെ നശിപ്പിക്കുകയുമാണ് ചെയ്യുന്നതെന്നും അതുല്‍ കുമാര്‍ ആരോപിച്ചിരുന്നു.ഇതിനെതിരെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.  ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍ ജില്ലയിലെ പൊതുജന റാലിയില്‍ പങ്കെടുക്കവെയാണ്  അതുല്‍ കുമാര്‍  വിവാദ പ്രസ്താവന നടത്തിയത്. 
 

വെബ്ദുനിയ വായിക്കുക