ഫെബ്രുവരി 14 കൗ ഹഗ് ഡേ എന്ന വിവാദ ഉത്തരവ് പിന്‍വലിച്ച് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ്. പശുവിനെ ആലിംഗനം ചെയ്യണം എന്ന അഭ്യര്‍ത്ഥന സമൂഹത്തിന്റെ ചില കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഫെബ്രുവരി ആറിന് പുറത്തിറക്കിയ ഉത്തരവ് പിന്‍വലിക്കുകയാണെന്ന് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് സെക്രട്ടറി എസ്‌കെ ദത്ത അറിയിച്ചു.