10 ദിവസം രാജ്യത്ത് മരിച്ചത് 36,110 പേർ, ഓരോ മണിക്കൂറിലും രാജ്യത്ത് സംഭവിക്കുന്നത് 150 കൊവിഡ് മരണങ്ങൾ

വെള്ളി, 7 മെയ് 2021 (20:22 IST)
രാജ്യത്ത് കഴിഞ്ഞ രണ്ട് ദിവസമായി നാലുലക്ഷത്തിലധികം കൊവിഡ് കേസുകളാണ് ദിവസം റിപ്പോർട്ട് ചെയ്യുന്നത്. കൊവിഡ് കേസുകൾ ഉയരുന്നതിനനുസരിച്ച് കൊവിഡ് മരണസംഖ്യയും രാജ്യത്ത് ഉയരുന്നുണ്ട്. കഴിഞ്ഞ 10 ദിവസത്തെ കൊവിഡ് മരണങ്ങളുടെ കണക്കെന്നത് ഏവരെയും ഞെട്ടിക്കുന്നതാണ്.
 
ഭയാനകമായ രീതിയിലാണ് കൊവിഡ് കണക്കുകൾ രാജ്യത്ത് ഉയരുന്നതെന്നാണ് ലോകാരോഗ്യ സംഘടന തന്നെ അഭിപ്രായപ്പെടുന്നത്. മണിക്കൂറിൽ ശരാശരി 150 ആളുകളാണ് കൊവിഡ് ബാധിച്ച് മരിക്കുന്നത് എന്ന ഒറ്റ കണക്ക് മതി എത്രത്തോളം ഭീകരമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നത് എന്ന് വിശദീകരിക്കുവാൻ. കഴിഞ്ഞ 10 ദിവസത്തിനിടെ 36.110 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ദിവസം 3000ത്തിലേറെ രോഗികൾ. അതായത്, ശരാശരി കണക്കിലെടുത്താൽ മണിക്കൂറിൽ 150 പേർ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നു.
 
കഴിഞ്ഞ 24 മണിക്കൂറിനിടെ 3915 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്തെ 13 സംസ്ഥാനങ്ങളിൽ 100-ലധികം മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മഹാരാഷ്ട്രയാണ് മരണസംഖ്യയിൽ ഇപ്പോഴും മുന്നിൽ. വ്യാഴാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് 853 മരണം.ദില്ലി, ഉത്തർപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ മരണസംഖ്യ 300ന് മുകളിലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍