രാജ്യത്തിന്റെ പൊതുവായ താല്‍പര്യത്തിനുവേണ്ടി എല്ലാവരും സാധാരണവും സൗഹാര്‍ദപരവും വസ്‌തുതാപരവുമായ പരിതസ്‌ഥിതി സൃഷ്‌ടിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായും പ്രസ്‌താവനയില്‍ പറയുന്നു. മുസ്ലിംകള്‍ അടക്കമുള്ള പിന്നാക്ക വിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായും മതപരമായ വേര്‍തിരിവ് സൃഷ്‌ടിക്കുന്ന വിധത്തിലും പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന രൂക്ഷവിമര്‍ശനമാണ് കോണ്‍ഗ്രസില്‍നിന്നു ബിജെപിക്ക് നേരിടേണ്ടി വരുന്നത്.
മോഡിക്കും അദ്ദേഹത്തിന്റെ കീഴില്‍ വരുന്ന സര്‍ക്കാരിനും അഭിനന്ദനം അറിയിക്കുന്നതായും രാജ്യത്തിന്റെ നേട്ടത്തിനായി പ്രവര്‍ത്തിക്കാന്‍ പുതിയ സര്‍ക്കാരിന് കഴിയുമെന്നു പ്രതീക്ഷിക്കുന്നതയും ആര്‍എസ്‌എസ് നേതാവ് രാം മാധവ് പറഞ്ഞു. ആര്‍എസ്‌എസിനു സര്‍ക്കാര്‍ രൂപീകരണത്തിലും മന്ത്രിമാരെ തീരുമാനിക്കുന്നതിലും പങ്കില്ലെന്നും അതു പാര്‍ട്ടിയാണ് തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.