മതപരിവര്‍ത്തന വിവാദത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം

ബുധന്‍, 17 ഡിസം‌ബര്‍ 2014 (15:56 IST)
മതപരിവര്‍ത്ത വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ പ്രതിഷേധം.മതപരിവര്‍ത്തന വിഷയത്തില്‍ പ്രധാനമന്ത്രി നേരിട്ടെത്തി വിശദീകരണം നല്‍കാതെ സഭ പ്രവര്‍ത്തിക്കാനനുവദിക്കില്ല എന്ന നിലപാടാണ് സഭയില്‍ പ്രതിപക്ഷം സ്വീകരിച്ചത്.

ലോക്സഭയിലും സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.ക്രിസ്മസ് ആണെങ്കിലും വാജ്പേയിയുടെ ജന്മദിനാഘോഷം മാറ്റാനാകില്ലെന്ന്പറഞ്ഞതും പ്രതിപക്ഷ ബഹളത്തിനിടയാക്കി. കോണ്‍ഗ്രസിലെ കുടുംബവാഴ്ചയെ സംബന്ധിച്ച പരാമര്‍ശവും അംഗങ്ങളെ പ്രകോപിപ്പിച്ചു.

മതപരിവര്‍ത്തനം സംബന്ധിച്ച് യോഗി ആദിത്യ നാഥിന്റെ വിവാദ പരാമര്‍ശനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക