കേരളം രാമ രാജ്യമാക്കുകയാണ് ലക്ഷ്യമെന്ന് കെപി ശശികല
വിവാദ പ്രസ്‌താവനയുമായി ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെപി ശശികല രംഗത്ത്. ഹിന്ദുവെന്ന് കേട്ടാലും ഹിന്ദുസ്ഥാനിയെന്ന് കേട്ടാലും അലര്‍ജി വരുന്ന ഭരണകൂടമാണ് കേരളം ഭരിക്കുന്നത്. കേരളം രാമ രാജ്യമാക്കുകയാണ് ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.
തൃശ്ശൂരില്‍ ഹിന്ദു ഐക്യവേദിയുടെ പരിപാടിയില്‍ സംസാരിക്കവേയാണ് ശശികല വിവാദ പരാമര്‍ശം നടത്തിയത്.
പതിവായി വിവാദ പ്രസ്‌താവനകള്‍ നടത്തുന്ന ശശികലയ്‌ക്കെതിരെ വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. വല്ലപ്പുഴ സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്യുന്ന ശശികല വല്ലപ്പുഴയെ പാകിസ്ഥാനായി ഉപമിച്ചത് ഏറെ വിവാദമുണ്ടാക്കിയ സംഭവമായിരുന്നു. തുടര്‍ന്ന് വിശദീകരണം നല്‍കി വിവാദത്തില്‍ നിന്നും അവര്‍ രക്ഷപ്പെടുകയായിരുന്നു.