ഇന്ന് ശിശുദിനം

തിങ്കള്‍, 14 നവം‌ബര്‍ 2016 (08:52 IST)
ഇന്ന് ശിശുദിനം. ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം. കുഞ്ഞുങ്ങളുടെ സ്വന്തം ചാച്ചാജിയുടെ ജന്മദിനമായ നവംബർ പതിനാലിനാണ് ഇന്ത്യയില്‍ ശിശു ദിനം ആഘോഷിക്കുന്നത്. കുട്ടികളെ വളരെയധികം സ്നേഹിച്ചിരുന്ന ഒരു വ്യക്തി എന്ന നിലയിൽ ലോകമെമ്പാടും ചാച്ചാജി പ്രസിദ്ധി നേടിയിരുന്നു. 
 
ശിശുദിനമാഘോഷിക്കാന്‍ രാജ്യം സജജമായിക്കഴിഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കുട്ടികള്‍ പങ്കെടുക്കുന്ന ഘോഷയാത്രയും മറ്റു കലാപരിപടികളും അരങ്ങേറും. കുരുന്നുകളുടെ ഈ ആഘോഷത്തില്‍ ഏവര്‍ക്കും മലയാളം വെബ്ദുനിയയുടെ ഹൃദയം നിറഞ്ഞ ശിശുദിനാശംസകള്‍.
 

വെബ്ദുനിയ വായിക്കുക