മെയ് ഒന്ന് ഇനി ‘സ്വാതി‘ ദിനം
മെയ് ഒന്നിന് ബാംഗ്ലൂര്‍-ഗോഹട്ടി എക്സ്പ്രസിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട സ്വാതി പര്‍ചൂരിയുടെ ഓര്‍മ്മയ്ക്കായി ദക്ഷിണ റെയില്‍വേ ഇനിമുതല്‍ മെയ് ഒന്ന് സ്വാതിദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചു
ഇനി മുതല്‍ എല്ലാ വര്‍ഷവും അന്നേ ദിവസം സ്ഫോടനമുണ്ടായ എട്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ മേയ് ഒന്നിനു സ്വാതിയെ സ്മരിച്ചുകൊണ്ട് ഒരു മിനിറ്റ് മൗനം ആചരിക്കുമെന്ന് ദക്ഷിണറെയില്‍വേ ജനറല്‍ മാനേജര്‍ രാകേഷ് മിശ്ര അറിയിച്ചു.
കൂടാതെ റെയില്‍വേ ജീവനക്കാര്‍ യാത്രക്കാരുടെ സുരക്ഷയെ വിലയിരുത്തുന്നതിനും പ്രത്യേക യോഗം ചേരും. സുരക്ഷ വര്‍ധിപ്പിക്കുന്നതിനും, ഈ മേഖലയിലെ പുതിയ വെല്ലുവിളികളെ നേരിടുന്നതിനും സെമിനാറുകളും, ചര്‍ച്ചകളും അന്നേ ദിവസം സംഘടിപ്പിക്കും.