വിവിധ സ്റ്റേഡിയങ്ങള്‍ നിര്‍മിക്കാനായി നടത്തിയ ഭൂമിക്കച്ചവടത്തെക്കുറിച്ചും സി ബി ഐ അന്വേഷിക്കും. ക്രിക്കറ്റിന്റെ പുരോഗതിക്കായി കേരള ക്രിക്കറ്റ് അസോസിയേഷന് ലഭിച്ചിരുന്ന ഗ്രാന്‍റുകള്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്കായിരുന്നു ഭാരവാഹികള്‍ ഉപയോഗിച്ചിരുന്നതെന്ന ഗുരുതരമായ കാര്യവും സി ബി ഐയുടെ ശ്രദ്ധയില്‍പെട്ടു. ആദ്യമായാണ് കെ സി എ ഭാരവാഹികള്‍ സി ബി ഐയുടെ നിരീക്ഷണത്തില്‍ വരുന്നത്.