പഞ്ചാബില്‍ സന്നദ്ധ സംഘടന നടത്തിയ ക്യാമ്പില്‍ തിമീര ശസ്ത്രക്രിയയ്ക്ക് കാഴ്ച നഷ്ടമായ സംഭവത്തില്‍ ഡോക്ടര്‍ അറസ്റ്റില്‍. ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോക്ടറെയാണ് പൊലീസ് അറസ്റ്റു ചെയ്തതത്. ഇയാളെ കൂടാതെ ശസ്ത്രക്രിയ നടത്തിയ മറ്റു ഡോക്ടര്‍മാര്‍ക്കെതിരെയും ആശുപത്രിക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ശസ്ത്രക്രിയയ്ക്ക് വിധേയരായ 60 പേരക്കാണ് കാഴ്ച നഷ്ടമായത്. കാഴ്ച നഷ്ടപ്പെട്ട 16 പേര്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. 60 പേരെയും വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ മിക്കവരുടെയും കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചത്. 60 വയസിനുമേല്‍ പ്രായമുള്ള സാധാരണക്കാരാണ് ക്യാമ്പില്‍ പങ്കെടുത്തത്.