കശ്മീരില്‍ സൈനിക പരിശീലനത്തിനിടെ സ്ഫോടനം; 14പേര്‍ക്ക് പരിക്ക്

ശനി, 29 ഓഗസ്റ്റ് 2015 (13:15 IST)
ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈനിക ക്യാംപില്‍ പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടി 14 സൈനികര്‍ക്ക് പരുക്കേറ്റു. ഇവരെ ശ്രീനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുല്‍വാമയിലെ അവന്തിപുരയിലെ പരിശീലന ക്യാമ്പിലാണ് അപകടമുണ്ടായത്.

അബദ്ധത്തില്‍ ഗ്രനേഡ് പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് കരുതുന്നത്. കൂടുതല്‍ സൈന്യവും പോലീസും സംഭവസ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ ഖേരുവിലെ 15 കോര്‍പ്‌സ് ബാറ്റില്‍ സ്‌കൂളിലാണ് സ്‌ഫോടനമുണ്ടായത്.

പരുക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. മറ്റുള്ളവരുടെ പരുക്കുകള്‍ നിസാരമാണെന്ന് സൈനിക വക്താവ് അറിയിച്ചു. മറ്റു നാശനഷ്ടങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല.രാഷ്ട്രീയ റൈഫിള്‍സിലെ അമ്പതാം ബറ്റാലിയന്റെ പരിശീലനമാണ് ഖേരുവിലെ ബാറ്റില്‍ സ്‌കൂളില്‍ നടക്കുന്നത്.

വെബ്ദുനിയ വായിക്കുക