അതേസമയം, മഷിയൊഴിച്ച സംഭവം മഹാരാഷ്ട്രയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞു. പാകിസ്ഥാന് മുന്‍ വിദേശകാര്യമന്ത്രിയുടെ വാദങ്ങള്‍ അംഗീകരിക്കുന്നില്ല. എന്നാല്‍, നിയമം കൈയിലെടുത്ത സ്ഥിതി ശരിയായില്ലെന്നും പ്രതിഷേധത്തിന് മറ്റ് മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.