ബിഹാറില്‍ ബിജെപി റാലിക്കിടെ സംഘര്‍ഷം
ബിഹാറില്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ മുന്നോടിയായി ബിജെപി നടത്തിയ റാലിക്കിടെ സംഘര്‍ഷം. ബിഹാര്‍ ഷെരീഫിലെ നളന്ദയില്‍ നടന്ന ബിജെപി റാലിക്കു നേരെയാണ് പോലീസ് ലാത്തി വീശിയത്.
ഈ റാലിയെ നടന്‍ അജയ് ദേവ്ഗണ്‍ അഭിസംബോധ ചെയുമെന്ന അഭ്യൂഹത്തെത്തുടര്‍ന്ന് നിരവധിയാളുകള്‍ തടിച്ചു കൂടിയിരുന്നു. തിരക്ക് നിയന്ത്രക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പോലീസ് ലാത്തി വീശുകയായിരുന്നു. എന്നാല്‍ അജയ് ദേവ്ഗണ്‍ ചടങ്ങിനെത്തിയില്ല.
രണ്ടാം ഘട്ടവോട്ടെടുപ്പ് ഒക്‌ടോബര്‍ 16ന് നടക്കും. നവംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. ആദ്യ ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച പൂര്‍ത്തിയായിരുന്നു. 49 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 57 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.