Biparjoy Cyclone: കനത്ത നാശം വിതച്ച് ബിപോര്‍ജോയ് ചുഴലിക്കാറ്റ്, വൈകിട്ടോടെ ദുര്‍ബലമാകും

വെള്ളി, 16 ജൂണ്‍ 2023 (07:57 IST)
Biparjoy Cyclone: ബിപോര്‍ജോയ് ചുഴലിക്കാറ്റില്‍ ഗുജറാത്തില്‍ കനത്ത നാശനഷ്ടം. കുച്ച്-സൗരാഷ്ട്ര മേഖലയിലാണ് ബിപോര്‍ജോയ് നാശനഷ്ടം വിതച്ചത്. ആയിരത്തോളം മരങ്ങള്‍ കടപുഴകി വീണു, നിരവധി കെട്ടിടങ്ങളും തകര്‍ന്നു. 940 ഗ്രാമങ്ങളില്‍ വൈദ്യുതി ബന്ധം പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടു. രണ്ട് പേര്‍ മരിച്ചു, 22 പേര്‍ക്ക് പരുക്കേറ്റു. വ്യാപക കൃഷി നാശമാണ് സംഭവിച്ചിരിക്കുന്നത്. 
 
ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഇന്നലെ രാത്രി 10.30 നും 11.30 നും ഇടയില്‍ അതിതീവ്ര ചുഴലിക്കാറ്റായി മണിക്കൂറില്‍ 115-125 കിലോമീറ്റര്‍ വേഗതയിലാണ് സൗരാഷ്ട്ര-കച്ച് തീരത്ത് ജഖാവു പോര്‍ട്ടിനു സമീപം കരയില്‍ പ്രവേശിച്ചത്. തുടര്‍ന്നു തീവ്ര ചുഴലിക്കാറ്റായി ശക്തി കുറഞ്ഞു. 
 
നിലവില്‍ സൗരാഷ്ട്ര-കച്ച് മേഖലയില്‍ സ്ഥിതി ചെയ്യുന്ന ബിപോര്‍ജോയ് ചുഴലിക്കാറ്റ് രാവിലെയോടെ വടക്ക് കിഴക്ക് ദിശയില്‍ സഞ്ചരിച്ച് ചുഴലിക്കാറ്റായും വെകുന്നേരത്തോടെ തെക്കന്‍ രാജസ്ഥാന് മുകളില്‍ തീവ്ര ന്യൂനമര്‍ദ്ദമായും ദുര്‍ബലമാകാന്‍ സാധ്യത. രാജസ്ഥാനില്‍ ശക്തമായ മഴ ലഭിക്കും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍