ബിഹാര്‍ തെരഞ്ഞെടുപ്പ്: ബിജെപി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക ബിജെപി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 43 സ്ഥാനാര്‍ഥികളുടെ പേരുകളാണ് ബിജെപി ഇന്നലെ പ്രഖ്യാപിച്ചത്. ആകെയുള്ള 243 സീറ്റുകളില്‍ 160 സീറ്റുകളിലാണ് ബിജെപി മത്സരിക്കുക. ഇതില്‍ 43 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ പേരുകളാണ് പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപിയുടെ മുതിര്‍ന്ന നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് ഔദ്യോഗിക പ്രഖ്യാപനം നടന്നത്. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പ്രാമുഖ്യം നല്‍കിയാണ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചതെന്ന് കേന്ദ്രമന്ത്രി ജെ പി നദ്ദ പറഞ്ഞു.