ബസ് കിടങ്ങിലേക്ക് മറിഞ്ഞ് നാലു പേര്‍ മരിച്ചു

തിങ്കള്‍, 2 ജൂണ്‍ 2014 (14:31 IST)
ബീഹാറില്‍ ബസ് കിടങ്ങിലേക്ക് മറിഞ്ഞ് നാലു പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. അമിത വേഗതയിലായിരുന്ന ബസ് നിയന്ത്രണം വിട്ട് കിടങ്ങിലേക്ക് കീഴ്മേല്‍ മറിയുകയായിരുന്നു.

വികരംദജ്ജില്‍ നിന്നും കൊച്ചാസിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. നാലു പേരും സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു.പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബീഹാറിലെ റോഹ്താ ജില്ലയിലെ മാഹ്റോര്‍ ഗ്രാമത്തിലാണ്സംഭവം.

വെബ്ദുനിയ വായിക്കുക