വിദ്യാര്‍ത്ഥി വിഷം കഴിച്ച് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം കണ്ടെത്തിയ സമയം യുവാവിന്റെ വായില്‍ നിന്നും ദ്രാവകം വരുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. രാഹുല്‍ കുറെ ദിവസങ്ങളായി കടുത്ത മാനോവിഷമത്തിന് അടിമപ്പെട്ടിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. തലച്ചോറുമായി ബന്ധപ്പെട്ട രോഗത്തിന് ഇയാള്‍ ചികിത്സ നടത്തിവന്നിരുന്നതായും മറ്റ് സുഹൃത്തുക്കള്‍ പൊലീസിന് മൊഴി നല്‍കി.