ഭഗത് സിംഗിനെ അനുസ്മരിച്ച് പ്രധാനമന്ത്രി കാലിഫോര്‍ണിയയില്‍
തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2015 (12:50 IST)
കാലിഫോര്‍ണിയയില്‍ തന്നെ കാണാനെത്തിയ ഇന്ത്യന്‍ സമൂഹത്തിനോട് സംസാരിക്കവെ സ്വാതന്ത്ര്യസമര പോരാളി ഭഗത് സിംഗിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഭഗത് സിംഗിന്റെ 108 ആം ജന്മദിനമായിരുന്നു കഴിഞ്ഞദിവസം.
‘സെപ്തംബര്‍ 28 ഇന്ത്യയ്ക്ക് അവരുടെ ധീരനായ മകന്‍ ഭഗത് സിംഗിന്റെ ജന്മദിനമാണ്. രാജ്യത്തിനു വേണ്ടി ധീര രക്തസാക്ഷിയായ അദ്ദേഹത്തിനു മുന്നില്‍ ശിരസ് നമിക്കുന്നു.’ പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യന്‍ സ്വാതന്ത്യ വിപ്ലവകാരി ഭഗത് സിംഗിന് അഭിവാദ്യമര്‍പ്പിച്ചു കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പരിപാടി ആരംഭിച്ചത്. ഇന്ത്യന്‍ അമേരിക്കന്‍ ഗ്രൂപ്പ് ആയിരുന്നു സംഘാടകര്‍.