ശ്രീനിവാസനെതിരെ നരേന്ദ്ര മോഡിക്ക് കത്ത്
ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിലെ (ബിസിസിഐ) ക്രമക്കേടുകള്‍ പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്ത് നല്കി. ബീഹാറിലെ വിമത ക്രിക്കറ്റ് അസോസിയേഷന്റെ സെക്രട്ടറി ആദിത്യ വര്‍മ്മയാണ് മോഡിക്ക് കത്തയച്ചത്.
ബിസിസിഐ മുന്‍ പ്രസിഡന്റ് ശ്രീനിവാസനെ പ്രതികൂട്ടില്‍ നിര്‍ത്തുന്ന കത്താണ് ബിസിസിഐയില്‍ ശ്രീനി വിരുദ്ധ ക്യാംപിന്റെ നേതൃനിരയില്‍ പ്രമുഖനായ ആദിത്യ നരേന്ദ്ര മോഡിക്ക് നല്‍കിയത്. ബിസിസിഐ പ്രവര്‍ത്തനങ്ങള്‍ ശാരീനിവാസനും അനുയായികളും ഹൈജാക്ക് ചെയ്തതായിആദിത്യ കത്തില്‍ ആരോപിച്ചുന്നു.
സുപ്രീം കോടതി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും ശ്രീനിവാസനെ നീക്കം ചെയ്തിട്ടും ശ്രീനിവാസന് അന്യായമായി പ്രവര്‍ത്തിക്കുകയാണെന്നും അടിയന്തിരമായി മോഡി ഇടപെട്ടില്ലെങ്കില്‍ ഒരു ശക്തിക്കും ബിസിസിഐയെ അഴിമതി മുക്തമാക്കാനാകില്ലെന്നും ആദിത്യ കത്തില്‍ വ്യക്തമാക്കുന്നു.