ഇന്ത്യയിലെ ഏറ്റവും വിലയുള്ള എലി ബാഗ്ലൂരില്‍ ഒന്നിന് 10,000 രൂപ വില
ബൃഹത് ബംഗളൂരു മഹാനഗര പാലികെ അല്ലെങ്കില്‍ ബാഗ്ലൂര്‍ മുസിപ്പല്‍ കോര്‍പ്പറേഷന്‍ മൂഷിക നിര്‍വാഹനെ എന്ന പദ്ധതിയുടെ കീഴില്‍ എലിയെ പിടിക്കാന്‍ ഇതു വരെ 2 ലക്ഷത്തോളം രൂപ ചിലവാക്കി. എന്നാല്‍ ഇതുവരെ പിടിച്ചതാകട്ടെ 20 എലികളെ. അതായത് ഒരു എലിക്ക് 10,000 രൂപ ചിലവഴിച്ചിരിക്കുന്നു.
വിവരങ്ങള്‍ ആര്‍ടിഐ പെറ്റീഷനിലൂടെയാണ് പുറത്തറിയുന്നത്. യെഡിയൂരിലെ കൊര്‍പ്പറേഷന്‍ മെംബറായ എന്‍ ആര്‍ രമേശാണ് ആര്‍ടിഐ യിലൂടെ വിവര്‍ങ്ങള്‍ പുറത്തു വിട്ടത്. ബിബി എം പി യുടെ ഹെഡ് ഒഫീസിലെ എലികളെ പിടിക്കാന്‍ 2012 മുതല്‍ 2013 വരെ യുള്ള കാലഘട്ടത്തില്‍ 99000 രൂപയും 2013 ആഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെ 99000 രൂപയുമാണ് വിനിയോഗിച്ചിരിക്കുന്നത്.