രാജ്യത്തെ പ്രമുഖ ബാങ്കുകളിലെ ലോക്കര്‍ ചാര്‍ജ്ജുകള്‍ എത്രയെന്ന് അറിയാമോ

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 6 നവം‌ബര്‍ 2024 (16:55 IST)
പ്രമുഖരായ പല ബാങ്കുകളും ലോക്കര്‍ സൗകര്യം ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സുപ്രധാനമായ രേഖകളും ജ്വല്ലറികളും മറ്റു വിലപ്പുള്ള വസ്തുക്കളും ലോക്കറുകളില്‍ സൂക്ഷിക്കാന്‍ സാധിക്കും. സേഫ് ഡെപ്പോസിറ്റ് ലോക്കര്‍ എന്നാണ് ഇതിന് പറയുന്നത്. പ്രധാനപ്പെട്ട അഞ്ചു ബാങ്കുകളിലെ ലോക്കര്‍ ചാര്‍ജുകളെ കുറിച്ചാണ് ഇവിടെ പറയുന്നത്. എസ് ബി ഐ ബാങ്കില്‍ 1500 രൂപ മുതല്‍ 9000 രൂപ വരെയാണ് ലോക്കര്‍ വാടകയായിട്ട് നല്‍കേണ്ടത്. നമുക്ക് ആവശ്യമുള്ള വലിപ്പമുള്ള ലോക്കറുകള്‍ തിരഞ്ഞെടുക്കുമ്പോഴാണ് വിലയില്‍ വ്യത്യാസങ്ങള്‍ വരുന്നത്. കൂടാതെ എസ്ബി ഐയില്‍ ഇവയ്ക്കുള്ള ജി എസ് ടി പ്രത്യേക നല്‍കണം. രജിസ്‌ട്രേഷനായി 500നും ആയിരത്തിനും ഇടയില്‍ നല്‍കേണ്ടിവരും.
 
എച്ച്ഡിഎഫ്‌സി ബാങ്കില്‍ 500നും 20000 ത്തിനും ഇടയില്‍ വാടകയുള്ള ലോക്കറുകള്‍ ഉണ്ട്. ഇവ തന്നെ മെട്രോ സിറ്റികളിലും നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും വാടകയില്‍ വ്യത്യാസം വരും. കാനറാ ബാങ്കില്‍ രജിസ്‌ട്രേഷനായി 400 രൂപയും ലോക്കര്‍ വാടകയ്ക്ക് ആയിരത്തിനും പതിനായിരത്തിനും ഇടയിലും ആകും. ഐസിഐസിഐ ബാങ്കില്‍ വയ്ക്കുന്ന വസ്തുക്കളുടെ വലിപ്പമനുസരിച്ച് 1200 നും 22000 ഇടയിലാണ് ലോക്കറുകള്‍ ഉള്ളത്. ആക്‌സിസ് ബാങ്കില്‍ 1500 ഇനും 14256 രൂപയ്ക്ക് ഇടയിലുള്ള ലോക്കറുകള്‍ ഉണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍