ഭവന വായ്പ, വാഹന വായ്പ എന്നിവയുടെ നിരക്കുകള്‍ക്ക് പലിശ കുറവിന്റെ ആനുകൂല്യം ലഭിക്കും. എസ്ബിഐ നിരക്കു കുറവ് പ്രഖ്യാപിച്ചാല്‍ മറ്റു ബാങ്കുകളും ഇതു പിന്തുടരുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഐഡിബിഐ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ആന്ധ്ര ബാങ്ക് എന്നിവ ഈയാഴ്ച യോഗം ചേരുന്നുണ്ട്. യോഗത്തില്‍ നിരക്കുക് കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും.
എട്ടു ശതമാനമായിരുന്ന റിപ്പോ 7.75 ശതമാനമായി റിസര്‍വ് ബാങ്ക് കുറച്ചത് കഴിഞ്ഞ ദിവസമാണ്. 0.25 ശതമാനം കുറവാണ് വരുത്തിയത്. ഇതുമൂലം വിപണിയിലേക്ക് കൂടുതല്‍ പണം എത്താന്‍ സഹായിക്കും. വ്യവസായ മേഖലയ്ക്ക് ഉണര്‍വ്വ് ഉണ്ടാകുന്ന നിലപാടായിരുന്നു റിസര്‍വ് ബാങ്ക് സ്വീകരിച്ചത്. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയിന്മേല്‍ ഈടാക്കുന്ന പലിശയാണ് റിപ്പോ. ഇത് കുറവ് വരുമ്പോള്‍ ബാങ്കുകള്‍ തങ്ങളുടെ വായ്പാ പലിശയില്‍ കുറവ് വരുത്തുന്നത് സാധാരണയാണ്.