ബാംഗ്ലൂര്‍ സ്കൂള്‍ പീഡനം: സ്കേറ്റിംഗ് പരിശീലകന്‍ അറസ്റ്റില്‍

തിങ്കള്‍, 21 ജൂലൈ 2014 (07:41 IST)
ബാംഗ്ലൂര്‍ വിബ്ജിയോര്‍ സ്കൂളില്‍ ആറു വയസുകാരി ബലാത്സംഗത്തിനിരയായ കേസില്‍ സ്കേറ്റിംഗ് പരിശീലകന്‍ അറസ്റ്റില്‍. മുസ്തഫ എന്നയാളാണ് അറസ്റ്റിലായതെന്ന് ബാംഗ്ളൂര്‍ പൊലീസ് കമ്മീഷണര്‍ രാഘവേന്ദ്ര ഔരാദ്കര്‍ അറിയിച്ചു. 
 
നാല് ദിവസം മുന്പ് രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസില്‍ ആദ്യ അറസ്റ്റാണ് ഞായറാഴ്ച ഉണ്ടായത്. ജൂലൈ ര്‍ണ്ടിനാണ് കുട്ടി സ്കൂളില്‍വെച്ച് പീഡിപ്പിക്കപ്പെട്ടത്. കേസില്‍ ഒരു പ്രതിയെപ്പോലും പിടികൂടാനാതെ കുഴങ്ങിയ പൊലീസ് പോതുജനങ്ങളില്‍ നിന്നും ആക്ഷേപങ്ങള്‍ നേരിട്ടുവരികയായിരുന്നു.
 
പ്രതികളെ പിടികൂടുന്നതില്‍ പൊലീസ് നിഷ്‌ക്രിയമാണെന്ന് ആരോപിച്ച് നഗരത്തില്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഞായറാഴ്ചയും അരങ്ങേറി. വിബ്ജിയോര്‍ സ്കൂളിലെ കുട്ടികളുടെ രക്ഷിതാക്കളും സാമുഹ്യ പ്രവര്‍ത്തകരും ഞായറാഴ്ച ഫ്രീഡം പാര്‍ക്കിലേക്ക് പ്രതിഷേധ റാലി നടത്തി. 

വെബ്ദുനിയ വായിക്കുക