മാഗി ന്യൂഡില്‍സിന് ഉത്തരാഖണ്ഡില്‍ നിരോധനം
രാസഘടകങ്ങളുടെ അധികസാന്നിധ്യത്തിന്‍റെ പേരില്‍ വിവാദത്തിലായ മാഗി നൂഡില്‍സ് വില്‍ക്കുന്നത് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നിരോധിച്ചു. ഡല്‍ഹിയില്‍ ചേരുന്ന സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍മാരുടെ യോഗം മാഗി നൂഡില്‍സ് ചര്‍ച്ച ചെയ്യും. നേരത്തേ നിശ്ചയിച്ചിരുന്ന യോഗമാണെങ്കിലും മാഗി നൂഡില്‍സില്‍ അനുവദനീയമായതിലും അധികം രാസപദാര്‍ഥങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്യുക.
അതേസമയം വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മാഗി നൂഡില്‍സിന്റെ നിര്‍മ്മാതാക്കളായ നെസ്ലെയുടെ ഓഹരിയില്‍ ഇടിവുണ്ടായി. നൂഡില്‍സില്‍ ഹാനീകരമായ രാസവസ്തുക്കള്‍ ചേര്‍ക്കുന്നില്ലെന്ന് മാഗി ഇന്ത്യ അവകാശപ്പെട്ടു.