370 ആം വകുപ്പ് റദ്ദാക്കാനാവില്ലെന്ന് മെഹബൂബ മുഫ്തി

ബുധന്‍, 26 നവം‌ബര്‍ 2014 (12:08 IST)
കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയുടെ 370 ആം വകുപ്പ് റദ്ദാക്കാന്‍ ഭൂമിയില്‍ ഒരു ശക്തിക്കുമാകില്ലെന്ന് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി. കശ്മീരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മെഹബൂബ.

തെരഞ്ഞെടുപ്പ് വിജയത്തിനായി ബി ജെ പി കശ്മീരില്‍ കളിക്കുന്നത് തീക്കളിയാണെന്നും ശ്മീരിന്റെ മതേതര സ്വഭാവം തകര്‍ന്നാല്‍ ഇന്ത്യക്ക് അത് തിരിച്ചടിയാകുമെന്നും മെഹബൂബ കൂട്ടിചേര്‍ത്തു.

തിരഞ്ഞെടുപ്പ് ബഹീഷ്കരണ ആഹ്വാനവും തീവ്രവാദഭീഷണിയും അതി ശൈത്യവും അവഗണിച്ച് ഇന്നലെ കാശ്മീര്‍ ജനത ഇന്നലെ പോളിംഗ് ബൂത്തിലെത്തി. കാശ്മീരിലെ ഉയര്‍ന്ന പോളിംഗാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത്  70 ശതമാനം ആളുകള്‍ ഇന്നലെ പോളിംഗ് ബൂത്തിലെത്തി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും   ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക