ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയും: ജിതേന്ദ്ര സിംഗ്

ചൊവ്വ, 27 മെയ് 2014 (17:03 IST)
ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി ഒഴിവാക്കുമെന്ന്‌ കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ്‌. പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370- അനുഛേദം എടുത്തുകളയും.

ഇതിനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ്‌. ഇക്കാര്യത്തില്‍ തുറന്ന ചര്‍ച്ചയ്ക്കു തയാറാണെന്നും ജിതേന്ദ്ര സിംഗ്‌ അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രിയാണ്‌ ജിതേന്ദ്ര സിംഗ്‌.

ജമ്മുകശ്മീരില്‍ പകുതിയിലധികം സീറ്റുകള്‍ തങ്ങള്‍ നേടിയിട്ടുണ്ട്. ഇത് ബിജെപിയുടെ നിലപാടിനുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്ക്ള്‍ 370 നുമായി ബന്ധപ്പെട്ട് ബിജെപി പ്രകടന പത്രികയില്‍ നിലപാട് വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക