കേന്ദ്രസര്‍ക്കാര്‍ അമേഠിയെ അവഗണിക്കുന്നു: രാഹുല്‍ ഗാന്ധി

ബുധന്‍, 20 മെയ് 2015 (19:42 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ വീണ്ടും രാഹുല്‍ ഗാന്ധി രംഗത്ത്. തന്റെ മണ്ഡലമായതിനാല്‍ അമേഠിയെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു. അമേഠിയിലെ മൂന്നു ദിവസത്തെ സന്ദർശനത്തിനിടെയാണ് രാഹുലിന്റെ പ്രസ്താവന.

പ്രധാൻമന്ത്രി ഗ്രാമിൺ സ‍ഡക് യോജന, ഇന്ദിര ആവാസ് യോജന തുടങ്ങിയവയിൽ മോഡി സർക്കാർ സഹകരിക്കുന്നില്ലെന്ന് രാഹുൽ കുറ്റപ്പെടുത്തി. തന്റെ മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിന് നരേന്ദ്ര മോഡി സർക്കാർ പ്രതിബന്ധങ്ങൾ സൃഷ്ടിക്കുകയാണ്. തന്നെയാണ് ലക്ഷ്യമിടുന്നതെങ്കിൽ അതു ചെയ്തോളൂ. കുഴപ്പമില്ല. പക്ഷേ, ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് സർക്കാർ ചെയ്യുന്നത്. അവർ മോഡിയോട് ഒന്നും ചെയ്തിട്ടില്ലല്ലോ, രാഹുൽ ചോദിച്ചു.

വെബ്ദുനിയ വായിക്കുക