പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് രാജിവച്ചു. ഭാര്യ പ്രിണീത് കൗറിനൊപ്പം രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി. പഞ്ചാബിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് രാജിയിലേക്ക് നയിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി അമരീന്ദര്‍ നേരത്തെ ടെലിഫോണില്‍ സംസാരിച്ചിരുന്നു. മൂന്നാം തവണയാണ് താന്‍ പാര്‍ട്ടിയില്‍ അപമാനിക്കപ്പെടുന്നതെന്നും ഇനിയും അപമാനം സഹിച്ച് തുടരാനാകില്ലെന്നും അമരീന്ദര്‍ സോണിയയെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.