എം പി സ്ഥാനം രാജിവെക്കാന്‍ തന്റെ മേല്‍ സമ്മര്‍ദ്ദമുണ്ട്. എന്നാല്‍, പുറത്തു പോയാല്‍ താന്‍ അക്രമിക്കപ്പെട്ടേക്കാം. അതുകൊണ്ട് രാജി വെക്കാന്‍ ഉദ്ദേശമില്ലെന്നും താന്‍ തമിഴ്നാട്ടില്‍ സുരക്ഷിതയല്ലെന്നും ശശികല രാജ്യസഭയില്‍ പറഞ്ഞു.
അതേസമയം, ശശികല പുഷ്പയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഇതിനു പിന്നാലെ ആയിരുന്നു രാജ്യസഭയിൽ സുരക്ഷ ആവശ്യപ്പെട്ട് എം പി അഭ്യർഥന നടത്തിയത്. എ ഐ എ ഡി എം കെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജയലളിത ട്വിറ്ററിലൂടെയാണ് പുറത്താക്കിയ കാര്യം അറിയിച്ചത്.
പാര്‍ട്ടിയെയും നേതൃത്വം നല്‍കുന്ന ജയലളിതയെയും മോശമായി ചിത്രീകരിച്ച് സംസാരിച്ചെന്ന് ആരോപിച്ച് അണ്ണാ ഡി എം കെ വനിത രാജ്യസഭാംഗം ഡി എം കെ അംഗത്തെ തല്ലിയിരുന്നു. ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വെച്ചായിരുന്നു സംഭവം. സംഭവം പാര്‍ട്ടിക്ക് അപമാനം ഉണ്ടാക്കിയതിനാലാണ് ശശികലക്കെതിരെ നടപടിയെടുത്തതെന്ന് ജയലളിത ട്വിറ്ററിലെ കുറിപ്പില്‍ പറയുന്നു. ഡി എം കെയിലെ മുതിര്‍ന്ന നേതാവായ ട്രിച്ചി ശിവയെയായിരുന്നു ശശികല മര്‍ദ്ദിച്ചത്.