രാജ്യത്ത് മതപരിവര്‍ത്തനം നിരോധിച്ചേക്കും

വ്യാഴം, 11 ഡിസം‌ബര്‍ 2014 (14:35 IST)
രാജ്യത്ത് മതപരിവര്‍ത്തനം നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാ നിക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. മതപരിവര്‍ത്തനം നിരോധിച്ച് കൊണ്ട് നിയമം പാര്‍ലമെന്റില്‍ കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. എന്നാല്‍ ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ നിയമം അവതരിപ്പിച്ചേക്കില്ല. ആഗ്രയിലെ കൂട്ട മതപരിവര്‍ത്തന വിഷയം പ്രതിപക്ഷം ഇന്നു സഭയിലുന്നയിച്ചപ്പോഴാണ് കേന്ദ്ര നീക്കം വെളിപ്പെട്ടത്.

ആഗ്രയിലെ സംഭവത്തില്‍ പ്രതിപക്ഷത്തിന്റെ ആവശ്യം ആത്മാര്‍ഥമാണെങ്കില്‍ രാ‍ജ്യത്ത് മതപരിവര്‍ത്തനം നിയമം മൂലം നിരോധിക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. പാര്‍ലമെന്ററി കാര്യ മന്ത്രി വെങ്കയ്യ നായിഡുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രശ്നം വിശദമായി ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണ്. അതിനു പകരം ബഹളമുണ്ടാക്കി സഭാ നടപടികള്‍ തടസ്സപ്പെടുത്തുന്നത് ശരിയല്ല നായിഡു പറഞ്ഞു.

മതപരിവര്‍ത്തനം വര്‍ഗീയപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ബി എസ് പി അദ്ധ്യക്ഷ മായാവതി ചൂണ്ടിക്കാട്ടി. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നടക്കുന്നത് മതം മാറിയവര്‍ സ്വധര്‍മ്മത്തിലേക്ക് തിരിച്ചു വരുന്ന പ്രക്രിയയാണെന്ന് എം പി ആദിത്യനാഥ് സഭയില്‍ പറഞ്ഞു. പ്രശ്നത്തേ തുടര്‍ന്ന് സഭ ബഹളത്തില്‍ മുങ്ങിയെങ്കിലും ഉച്ചക്ക് ശേഷമുള്ള സമയത്ത് വിഷയത്തേപ്പറ്റി ചര്‍ച്ചയാകമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതോടെ പ്രതിപക്ഷം ബഹളം നിര്‍ത്തി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക