ഇതാണ് എന്റെ നമ്പർ, ഒന്ന് വിളിക്കൂ... - വീഡിയോയിലൂടെ ആര്യയുടെ വിവാഹാഭ്യർഥന

ചൊവ്വ, 21 നവം‌ബര്‍ 2017 (12:36 IST)
സ്വന്തം വിവാഹക്കാര്യത്തിൽ ഒരു നടനും പരീക്ഷിക്കാത്ത മാർഗമാണ് നടൻ ആര്യ സ്വീകരിച്ചിരിക്കുന്നത്. കല്യാണപ്പെണ്ണിനായി ആര്യ ഇപ്പോഴും കാത്തിരിക്കുകയാണ്. തനിക്ക് ചേരുന്ന വധുവിനെ കണ്ടെത്താൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് അദ്ദേഹം. ഇതുമായി ബന്ധപ്പെട്ട് ഒരു വീഡിയോ അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. നിമിഷങ്ങൾക്കകമാണ് വീഡിയോ വൈറലായിരിക്കുന്നത്.
 
‘പൊതുവെ എല്ലാവരും തങ്ങളുടെ ജീവിതപങ്കാളിയെ ജോലി, സ്ഥലം, കൂട്ടുകാർ, ബന്ധുക്കൾ അല്ലെങ്കിൽ മാട്രിമോണിയൽ സൈറ്റ് എന്നിവയിലൂടെയൊക്കെയാവും കണ്ടെത്താൻ ശ്രമിക്കുക. എന്നാൽ ഞാൻ അങ്ങനെയല്ല. വലിയ നിബന്ധനകളോ ആവശ്യങ്ങളോ ഒന്നും ഇല്ല, ഞാനൊരു നല്ല ജീവിതപങ്കാളിയായിരിക്കുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ ഈ നമ്പറിൽ വിളിക്കൂ'. എന്നാണ് ആര്യ വീഡിയോയിലൂടെ പറയുന്നത്.
 
ആരെയും പറ്റിക്കാൻ വേണ്ടി ചെയ്യുന്നതല്ലെന്ന് ആര്യ പ്രത്യേകം പറയുന്നുണ്ട്. 'ഇതെന്റെ ജീവിതപ്രശ്നമാണ്. നിങ്ങളുടെ വിളിക്കായി ഞാൻ കാത്തിരിക്കുന്നു' എന്ന് ആര്യ. ഏതായാലും വീഡിയോ വൈറലായിരിക്കുകയാണ്. 

Hi Friends

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍