മദ്യലഹരിയില്‍ യുവാവ് ദേഹത്തേക്ക് വീണു; നാലുവയസുകാരിക്ക് ഗുരുതര പരുക്ക്

ബുധന്‍, 31 ജനുവരി 2018 (15:43 IST)
മൂന്നാം നിലയിൽ നിന്ന് യുവാവ് ദേഹത്തേക്ക് വീണതിനെ തുടര്‍ന്ന് നാലുവയസുകാരിക്ക് ഗുരുതര പരുക്ക്. ചെന്നൈയിലെ ദൊണ്ഡിയാർപേട്ടിൽ ഞായറാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. ധന്യശ്രീ തന്റെ മുത്തച്ഛനോടൊപ്പം റോഡരികിലെ പലചരക്കുകടയുടെ സമീപത്തുകൂടി നടന്നുവരുന്നതിനിടയിലാണ് 30 കാരനായ ശിവ കടയുടെ മുകളിൽ നിന്നും താഴേക്ക് പതിച്ചത്. 
 
കടയുടെ മുകളിൽ താമസിക്കുന്ന ശിവ നിസാര പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. മദ്യലഹരിയിലായതിനാലാണ് ശിവ ബാൽക്കണിയിലെ വാതിലിലൂടെ താഴേക്ക് വീണതെന്നാണ് പൊലീസ് പറയുന്നത്. അബോധവാസ്ഥയിലായ ധന്യശ്രീയെ ഉടൻ തന്നെ അപ്പോളോ ആശുപത്രിയിലേക്കും പിന്നീട് ഗ്രീംസ് റോഡിലെ പ്രധാന ആശുപത്രിയിലേക്കും മാറ്റി. 
 
നട്ടെല്ലിനും തലച്ചോറിനും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റ കുട്ടി ഇതുവരെയും അപകടനില തരണം ചെയ്തിട്ടില്ല. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ ശിവയ്ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍